Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supports Maya Rahul

Kottayam

മാ​യാ രാ​ഹു​ലി​ന് പി​ന്തു​ണ​യു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം

പാ​ലാ: ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​ന​ത്തേ​യ്ക്ക് നി​ല​വി​ലെ ആ​ക്ടിം​ഗ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മാ​യാ രാ​ഹു​ലി​നെ പി​ന്തു​ണ​യ്ക്കാ​ന്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പാ​ര്‍​ലമെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗം തീ​രു​മാ​നി​ച്ചു. ജോ​സ് കെ. ​മാ​ണി എം​പി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു യോ​ഗം. ഇ​ക്കാ​ര്യം മ​റ്റ് എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സ​ല​ര്‍​മാ​രെ അ​റി​യി​ക്കാ​ന്‍ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​ബി​ന്‍ കെ. ​അ​ല​ക്‌​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

19 രാ​വി​ലെ 11 നാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ്. മാ​യാ രാ​ഹു​ലാ​ണ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്ഥാ​നാ​ര്‍​ഥി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് വി​മ​ത​രു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ച​താ​യി ഇ​വ​രു​ടെ നേ​താ​വ് ടോ​ണി തൈ​പ്പ​റ​മ്പി​ല്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗം ചേ​ര്‍​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് വി​മ​ത​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച മാ​യാ രാ​ഹു​ലി​നെ പി​ന്നീ​ട് പാ​ര്‍​ട്ടി തി​രി​ച്ചെ​ടു​ത്തെ​ങ്കി​ലും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​ണ് ഇ​വ​ർ. മാ​യാ രാ​ഹു​ലി​ന്‍റെ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് വി​മ​ത​രി​ല്‍ ചി​ല​ര്‍​ക്ക് ത​ര്‍​ക്ക​മു​ണ്ടെ​ന്ന സൂ​ച​ന​യു​ണ്ട്. പാ​ര്‍​ട്ടി വി​പ്പ് ലം​ഘി​ച്ച് എ​ല്‍​ഡി​എ​ഫ് അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ചു വോ​ട്ടു ചെ​യ്ത കോ​ണ്‍​ഗ്ര​സി​ലെ നാ​ലു കൗ​ണ്‍​സി​ല​ര്‍​മാ​രെ പാ​ര്‍​ട്ടി പു​റ​ത്താ​ക്കി​യി​രു​ന്നു.

ഇ​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന അ​ച്ച​ട​ക്ക ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്നും ഇ​ന്നു തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നു​മാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് ഇ​ന്ന​ലെ പ​റ​ഞ്ഞ​ത്. എ​ല്‍​ഡി​എ​ഫി​ലേ​ക്ക് പോ​കു​ന്ന​തി​ല്‍ കോ​ണ്‍​ഗ്ര​സ് വി​മ​ത​രാ​യ ചി​ല കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് എ​തി​ര്‍​പ്പു​ണ്ട്. കൂ​ടാ​തെ നേ​തൃ​ത്വം ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​യാ​ല്‍ കൗ​ണ്‍​സി​ല​ര്‍ സ്ഥാ​ന​ത്തു നി​ന്നു അ​യോ​ഗ്യ​രാ​വു​ക​യും പി​ന്നീ​ട് ആ​റു വ​ര്‍​ഷ​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​നു വി​ല​ക്കും വ​രും.
എ​ല്‍​ഡി​എ​ഫി​ന് 12 പേ​രു​ടെ അം​ഗ​ബ​ല​മു​ള്ള​തി​നാ​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ര​ണ്ടു പേ​രു​ടെ പി​ന്തു​ണ മ​തി​യാ​വും. മാ​യാ രാ​ഹു​ലും ടോ​ണി തൈ​പ്പ​റ​മ്പ​നും ഒ​പ്പം നി​ന്നാ​ൽ എ​ല്‍​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മാ​യാ രാ​ഹു​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​കും. 26 അം​ഗ കൗ​ണ്‍​സി​ലി​ല്‍ യു​ഡി​എ​ഫി​ന് ഒ​ന്പ​തു പേ​രു​ടെ പി​ന്തു​ണ​യാ​ണു​ള്ള​ത്.

Latest News

Corehub Up